സമ്മർദം പലവഴി; ജഡ്​ജിയുടെ  മരണത്തിൽ ദുരൂഹതയില്ലെന്ന്​ മകൻ

ന്യൂ​ഡ​ൽ​ഹി: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്​ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സ്​ വി​ചാ​ര​ണ​ക്കി​ട​യി​ൽ ജ​സ്​​റ്റി​സ്​ ബി.​എ​ച്ച്. ലോ​യ മ​രി​ച്ച​തി​ലെ ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ, നി​ഷേ​ധ പ്ര​സ്​​താ​വ​ന​യു​മാ​യി മ​ക​ൻ അ​നൂ​ജ്​ രം​ഗ​ത്ത്. 
പി​താ​വി​​െൻറ മ​ര​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ സം​ശ​യ​മൊ​ന്നു​മി​ല്ലെ​ന്ന്​ അ​നൂ​ജ്​ പ​റ​യു​ന്നു. ഇ​താ​ക​െ​ട്ട, കു​ടും​ബാം​ഗ​ങ്ങ​ൾ സ​മ്മ​ർ​ദ​ങ്ങ​ളി​ലാ​ണെ​ന്ന സം​ശ​യ​ങ്ങ​ൾ​ക്ക്​ ആ​ക്കം വ​ർ​ധി​പ്പി​ച്ചു.  പി​താ​വി​​െൻറ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ പ​രാ​തി​യോ സം​ശ​യ​മോ ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന്​ ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ മ​ഞ്​​ജു​ള ചെ​ല്ലൂ​രി​നോ​ട്​ മ​ക​ൻ പ​റ​ഞ്ഞ​താ​യി ടൈം​സ്​ ഒാ​ഫ്​ ഇ​ന്ത്യ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 
നീ​തി​പീ​ഠ​ത്തി​ൽ ഉ​ള്ള​വ​രോ​ട്​ ത​ങ്ങ​ൾ​ക്ക്​ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന്​   ക​ത്തി​ൽ കാ​ണി​ക്കു​ന്ന​താ​യാ​ണ്​  വെ​ളി​പ്പെ​ടു​ത്ത​ൽ. അ​തേ​സ​മ​യം, പി​താ​വി​​െൻറ ദു​രൂ​ഹ മ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക ക​മീ​ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ മ​ക​ൻ അ​നൂ​ജ്​ ലോ​യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​െ​വ​ന്നാ​ണ്​ വി​വ​രം.

ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​​ഷാ പ്ര​തി​യാ​യി​രു​ന്ന സൊ​ഹ്​​റാ​ബു​ദ്ദീ​ൻ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക്കേ​സി​ൽ നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കു​ന്ന കാ​ര്യം കാ​ര​വ​ൻ മാ​സി​ക​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ജ​ഡ്ജി ലോ​യ​യു​ടെ പി​താ​വും സ​ഹോ​ദ​രി​യും  മ​രു​മ​ക​ളും  വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി അ​ട​ങ്ങു​ന്ന വി​ഡി​യോ കാ​ര​വ​ൻ മാ​സി​ക പു​റ​ത്തു​വി​ട്ട​പ്പോ​ൾ ത​ന്നെ​യാ​ണ്​ മ​ക​​െൻറ ക​ത്ത്. 
അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ അ​ന്ന​ത്തെ ബോം​ബെ ഹൈ​കോ​ട​തി ജ​ഡ്​​ജി ​മോ​ഹി​ത്​ ഷാ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന്​ മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ മ​ക​ൻ അ​നൂ​ജ്​ എ​ഴു​തി​യ ക​ത്തും കാ​ര​വ​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നു. 

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്നു ക​രു​തു​ന്ന​താ​യും ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ലോ​യ മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്ന്​ മ​ര​ണ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ബോം​ബൈ ​ൈഹ​കോ​ട​തി ജ​ഡ്​​ജി​മാ​രാ​യ ഭൂ​ഷ​ണ ഗ​വാ​യ്, സു​നി​ൽ ഷു​ക്​​റെ എ​ന്നി​വ​ർ പ​റ​ഞ്ഞ​തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ മ​ക​​െൻറ​യും വി​ശ​ദീ​ക​ര​ണം. 
അ​തേ​സ​മ​യം കാ​ര​വ​ൻ മാ​സി​ക​യു​ടെ റി​പ്പോ​ർ​ട്ട്​ വ​ന്ന ശേ​ഷം, ദു​രൂ​ഹ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട പ്ര​മു​ഖ​ർ നി​ര​വ​ധി​യാ​ണ്. 

Tags:    
News Summary - Sohrabuddin Fake encounter: The Case of Judge Loya- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.