ന്യൂഡൽഹി: പഞ്ചാബിലെ ബത്തിന്‍ഡ സൈനിക താവളത്തിൽ ന്നടന്ന വെടിവെപ്പ്കേസിൽ സൈനികൻ അറസ്റ്റിൽ. വെടിവെപ്പിൽ നാലു സൈനികർ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ മോഹൻ ദേശായി കുറ്റം സമ്മതിച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു.
സംഭവത്തിൽ മേജർ അശുതോശ് ശുക്ലയുടെയും ദൃക്സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു.ഏപ്രിൽ 12നായിരുന്നു സംഭവം. സാഗർ, കമലേശ്, സന്തോശ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതിന് രണ്ടു ദിവസം മുമ്പ് സൈനിക താവളത്തിൽനിന്ന് തോക്കുകൾ കാണാതായത് സംശയത്തിനിടയാക്കിയിരുന്നു. എന്നാൽ പ്രതിയുടെ ഉദ്ദേശം എന്തായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തമാക്കാൻ എസ്.പി ഗുൽനീത് സിങ് ഖുറാന തയ്യാറായില്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
എന്നാൽ പ്രതിയെ കൊല്ലപ്പെട്ട ജവാൻമാർ ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായും അതാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്. ഉറങ്ങുകയായിരുന്ന ജവാൻമാർക്കു നേരെ പ്രതി താൻ നേരത്തെ മോഷ്ടിച്ച തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.