കശ്മീരിലെ രജൗറിയിൽ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താൻ സേന നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. കശ്മീരിലെ രജൗറി സെക്ടറിലാണ് ഞായറാഴ്ച രാത്രി വെടിവെപ്പ് നടന്നത്. അതേസമയം, പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കിയതായി സൈനിക വടക്കന്‍ കമാന്‍ഡ് അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ നടന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്.

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സൈനിക പോസ്റ്റുകളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു എല്ലാ ആക്രമണങ്ങളും.

പാക് അധീന കശ്മീരിലെ ഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയിരുന്നു. ഇതിന് ശേഷം 286 തവണ പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണങ്ങൾ നടത്തി. ഇതുവരെ 14 സൈനികരടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

Tags:    
News Summary - Soldier Dead, 3 Injured In Pak Firing In Jammu And Kashmir's Rajouri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.