രജൗരിയിൽ പാക്​ വെടിവെപ്പ്​: സൈനികൻ കൊല്ല​പ്പെട്ടു

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്​ പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ ജവാൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ​സുന്ദർബേനി സെക്​ടറിലുണ്ടായ ഷെല്ലാക്രമണത്തിലാണ്​ യഷ്​ പോൾ (24) എന്ന ജവാൻ കൊല്ലപ്പെട്ടത്​. നാലു ജവാൻമാർക്ക്​ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. ഇന്ന്​ രാവിലെ മുതൽ പാകിസ്​താൻ ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ വെടിവെപ്പും ഷെല്ലാക്രമണം നടത്തിയതായി സേന വൃത്തങ്ങൾ അറിയിച്ചു.

തിങ്കളാഴ്​ച രാത്രിയിലും സുന്ദർബേനിയിലും അഖ്​നൂർ സെക്​ടറിലും ​മോർട്ടാർ ബോംബാക്രമണവും വെടിവെപ്പും നടന്നിരുന്നു.

ജനുവരി മുതൽ ഇതുവരെ 110 തവണ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Soldier Killed as Pakistan Army Violates Ceasefire Along LoC in J&K's Rajouri- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.