അതിശൈത്യത്തില​ും റിപ്പബ്ലിക്​ ഡേ പരേഡ്​ റിഹേ​ഴ്​സൽ നടത്തി സൈനികർ

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിലും അതിശൈത്യത്തിലും റിപ്പബ്ലിക്​ ഡേ പരേഡ്​ റിഹേഴ്​സലിന്​ അണിനിരന്ന്​ സൈനികർ. പുലർച്ചെ ഡൽഹിയിലെ രാജ്​പഥിലാണ്​ സൈനികർ അതിശൈത്യത്തെ അവഗണിച്ച്​ യൂനിഫോമിൽ പരേഡ്​ നടത്തുന്നത്​.

കനത്തമൂടൽ മഞ്ഞുമൂലം ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താളത്തിൽ നിന്നുമുള്ള വിമാനസർവീസുകൾ ഇന്നും താറുമാറായി. 20 വിമാനങ്ങളുടെ സമയക്രമങ്ങളാണ്​ മാറ്റിയത്​. 
ഡൽഹിയിൽ നിന്നുള്ള പല ട്രെയിനുകളും വൈകി. ദൃശ്യപരിധി കുറഞ്ഞതു മൂലം നോർത്തേൺ റെയിൽവേ 14 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്​.  18 ട്രെയിനുകളുടെ സമയക്രമം മാറ്റിയതായും 60 സർവീസുകൾ നേരം വൈകി സർവീസ്​ നടത്തുമെന്നും റെയിൽ വേ അറിയിച്ചു. 

ഡൽഹിയിലും സമീപപ്രദേശങ്ങളിലും പുകമഞ്ഞും ഗതാഗതത്തെയും ജനജീവിതത്തെയ​ും ബാധിച്ചു. 

Tags:    
News Summary - Soldiers brace cold wave to rehearse for Republic Day parade- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.