പൂനെ: യു.കെയിൽ വിദ്യാർഥിയായ മകൻ മരിച്ച സങ്കടത്തിലും അവസാനമായി അവനെ കാണാൻ കഴിയുമോ എന്ന ആശങ്കയിലാണ് പൂനെയിലെ കുടുംബം. ലോക്ക്ഡൗണിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തലാക്കിയതോടെ ഇംഗ്ലണ്ടിലേക്ക് പോകാനോ മകെൻറ മൃത ദേഹം ഏറ്റുവാങ്ങാനോ കഴിയില്ലെന്ന സങ്കടത്തിലാണ് ശങ്കർ മുർകുമ്പി. യുക്ലാനിലെ സെൻട്രൽ ലാൻഷെയർ സർവകലാശാലയിലെ മാർക്കറ്റിങ് വിദ്യാർഥിയായ മകൻ സിദ്ധാർഥ് മുർകുമ്പിയെ (23) മാർച്ച് 15 നാണ് കാണാതായത്. പിന്നീട് മൃതദേഹം നദീതീരത്ത് നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ലോക്ക്ഡൗൺ മൂലം മറ്റുരാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ മൃതദേഹം ഏറ്റുവാങ്ങാനോ സംസ്കാര ചടങ്ങുകൾ നടത്താനോ സിദ്ധാർഥിെൻറ കുടുംബത്തിന് ഇംഗ്ലണ്ടിലെത്താനാകില്ല. എങ്കിലും സിദ്ധാർഥിനെ അവസാനമായി കാണാൻ എന്തെങ്കിലും നടപടിയുണ്ടാകണെമന്നാണ് മാതാപിതാക്കൾ അഭ്യർഥിക്കുന്നത്. അന്തിമ ചടങ്ങുകൾക്കായെങ്കിലും സിദ്ധാർഥിെൻറ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പിതാവ്
പിതാവ് ശങ്കർ മുർകുമ്പി യു.കെ സർക്കാരിനോട് അഭ്യർഥിച്ചു. കേന്ദ്രസർക്കാർ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
മാർക്കറ്റിങ് വിദ്യാർഥിയായ സിദ്ധാർഥിേൻറത് ആത്മഹത്യയാണെന്നാണ് യു.കെ പൊലീസ് പറയുന്നത്. റിബ്ബി നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം റോയൽ പ്രസിറ്റൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ മൃതദേഹം തിരിച്ചറിയാൻ എത്തണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ പിതാവിന് കത്തയച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇത് റദ്ദാക്കി.
മൃതദേഹം കൈമാറുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പൂർത്തിയായിട്ടില്ല. എന്നാൽ കുടുംബാംഗങ്ങൾക്ക് നേരിട്ടെത്താൻ കഴിയാത്ത അവസ്ഥയിൽ ആഴ്ചകൾക്കുള്ളിൽ പൊലീസിെൻറ നേതൃത്വത്തിൽ മൃതദേഹം സംസ്കരിക്കുകയാണ് പതിവ്. എന്നാൽ മകെൻറ മൃതദേഹം അവിടെ സംസ്കരിക്കുന്നതിന് മുമ്പ് സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും അന്തിമ ചടങ്ങുകൾക്കായി നാട്ടിലെത്തിക്കണമെന്നും അഭ്യർത്ഥിക്കുകതാണ് സിദ്ധാർഥിെൻറ മാതാപിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.