സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ പനിയും ശ്വാസതടസ്സവും മൂലം ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുതിർന്ന ഡോക്ടർമാരുടെ കീഴിലാണ് ചികിത്സയെന്നും ആശുപത്രി ട്രസ്റ്റ് സൊ​സൈറ്റി ചെയർമാൻ ഡി.എസ്. റാണ അറിയിച്ചു.

കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും റാണ കൂട്ടിച്ചേർത്തു. ഈ വർഷം ഇത് രണ്ടാംതവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപപിക്കുന്നത്. ശ്വാസകോശ അണുബാധ മൂലം ജനുവരിയിൽ കോൺഗ്രസ് നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

Tags:    
News Summary - Sonia Gandhi admitted to delhi hospital due to bronchitis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.