ശ്വാസകോശ അണുബാധ; സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ചികിത്സ തേടിയത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ കാണാനെത്തിയിരുന്നു. പിന്നീട്, ഭാരത് ജോഡോ യാത്ര തുടരാനായി രാഹുൽ യു.പിയിലേക്ക് മടങ്ങി. എന്നാൽ പ്രിയങ്ക ഗാന്ധി യാത്രയിൽ പങ്കെടുക്കാനായി തിരിച്ചിട്ടില്ല.

ചൊവ്വാഴ്ചയാണ് ഭാരത് ജോഡോ യാത്ര യു.പിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസമാണ് യു.പിയിലെ പര്യടനം. 

Tags:    
News Summary - Sonia Gandhi admitted to Delhi hospital for treatment of respiratory infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.