ഋഷി സുനകിനെ അഭിനന്ദിച്ച് സോണിയ ഗാന്ധി; ഇന്ത്യ-ബ്രിട്ടീഷ് ബന്ധം കൂടുതൽ ആഴത്തിലാകും

ന്യൂഡൽഹി: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ഋഷി സുനകിനെ അഭിനന്ദിച്ച് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഋഷി സുനക് പ്രധാനമന്ത്രി പദത്തിലെത്തിയത് ഇന്ത്യക്കാർക്ക് അഭിമാനകരമാണെന്ന് സോണിയ പറഞ്ഞു.

ഇന്ത്യ-ബ്രിട്ടീഷ് ബന്ധം എല്ലായ്പ്പോഴും വളരെ സവിശേഷമാണെന്നും ഋഷി സുനകിന്‍റെ ഭരണകാലത്ത് അത് കൂടുതൽ ആഴത്തിലാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരനും ഇന്ത്യൻ വംശജനുമാണ് ഋഷി സുനക്. 

Tags:    
News Summary - Sonia Gandhi congratulates the new UK PM Rishi Sunak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.