സോണിയക്ക് കോവിഡ് ഭേദമായില്ല; ഹാജരാകാൻ പുതിയ തീയതി നൽകി ഇ.ഡി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പുതിയ തിയതി നൽകി. ജൂൺ 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി പുതിയ നോട്ടീസ് നൽകിയത്.

നേര​ത്തെ ജൂൺ എട്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനിടെ ജൂൺ രണ്ടിന് സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ആണെങ്കിലും മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും എട്ടിന് തന്നെ ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്നും പാർട്ടി അറിയിച്ചിരുന്നു. എന്നാൽ ജൂൺ എട്ടിനും കോവിഡ് നെഗറ്റീവ് ആകാത്തതി​നെ തുടർന്ന് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

കേസിൽ രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. രാഹുലിനോടും ആദ്യം എട്ടിനാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും രാജ്യത്തില്ലാത്തതിനാൽ സമയം 13 ലേക്ക് മാറ്റി നൽകുകയായിരുന്നു. അതേസമയം, ഇ.ഡിയുടെത് രാഷ്ട്രീയ വേട്ടയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.