ന്യൂഡൽഹി: എൻ.ഡി.എ വിരുദ്ധ സഖ്യെത്ത ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ പാർട്ടികൾക്ക് ഇന്ന് അത്താഴവിരുന്നൊരുക്കും. 17 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയാണ് വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തമാക്കുകയാണ് ലക്ഷ്യം. നമ്പർ 10 ജൻപതിലുള്ള സോണിയാ ഗാന്ധിയുടെ വസതിയിലാണ് വിരുന്ന്.
ആർ.െജ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു ശരത് യാദവ് വിഭാഗം, ഇടത് പക്ഷം തുടങ്ങി പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികള്‍ക്കും അത്താഴ വിരുന്നിലേക്ക് ക്ഷണമുണ്ട്. ടി.എം.സി നേതാവ് മമത ബാനര്‍ജി വിരുന്നില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
എന്നാല്‍ ബി.ജെ.പി, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിക്കായി കരുക്കള്‍ നീക്കുന്ന ടി.ആർ.എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവിനെയും എൻ.ഡി.എ സർക്കാറിൽ നിന്ന് മന്ത്രിമാെര പിൻവലിച്ച ആന്ധ്രയിലെ തെലുങ്കുദേശം പാർട്ടിയെയും ക്ഷണിച്ചിട്ടില്ല.
തൃണമുൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാദ്യായ, ആർ.െജ.ഡി നേതാവ് തേജസ്വി യാദവ്, ഡി.എം.കെയുെട കനിെമാഴി, സമാജ്വാദി പാർട്ടിയിൽ നിന്ന് രാം ഗോപാൽ യാദവ് എന്നിവെര കൂടാതെ സി.പി.എം ജനറൽ െസക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎയുെട ഡി.രാജ എന്നിവരും വിരുന്നിൽ പെങ്കടുക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.