ന്യൂഡൽഹി: യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ അത്താഴ വിരുന്നിൽ കോൺഗ്രസ് അടക്കം 20 പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ. പാർലമെൻറിലും പുറത്തും പ്രതിപക്ഷ പാർട്ടികളുടെ യോജിച്ച നീക്കം ഉദ്ദേശിച്ചാണ് സോണിയയുടെ വസതിയായ 10 ജൻപഥിൽ വിരുന്ന് ഒരുക്കിയത്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി എന്നിവർ പെങ്കടുത്തില്ലെങ്കിലും, അവർ അടക്കം പ്രതിനിധികളെ അയച്ചു. സോണിയ വിളിച്ച വിരുന്നിൽ സി.പി.എം, സി.പി.െഎ നേതാക്കളും പെങ്കടുത്തു.
പാർലമെൻറിലെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗമാണ് നടന്നതെന്നും യു.പി.എയുടെ ഏകോപനം മുൻനിർത്തി മുൻനിര നേതാക്കൾ പെങ്കടുക്കണമെന്ന് തീരുമാനിച്ചിരുന്നില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല വിശദീകരിച്ചു. പാർലമെൻറ് സ്തംഭനം നീക്കാൻ പാകത്തിൽ പ്രതിപക്ഷ ബഹുമാനം കാണിക്കാത്ത മോദി സർക്കാറിെൻറ സമീപനത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.
സുദീപ് ബന്ദോപാധ്യായ -തൃണമൂൽ കോൺഗ്രസ്, രാംഗോപാൽ യാദവ് -സമാജ്വാദി പാർട്ടി, ശരദ് പവാർ -എൻ.സി.പി, മുഹമ്മദ് സലി -സി.പി.എം, കനിമൊഴി -ഡി.എം.കെ, പി.കെ കുഞ്ഞാലിക്കുട്ടി -മുസ്ലിം ലീഗ്, ഡി. രാജ -സി.പി.െഎ, തേജസ്വി യാദവ്, മിസ ഭാരതി -ആർ.ജെ.ഡി, സതീഷ് ചന്ദ്ര മിശ്ര -ബി.എസ്.പി, ഉമർ അബ്ദുല്ല -നാഷനൽ കോൺഫറൻസ്, ഹേമന്ത് സോറൻ -ജെ.എം.എം, അജിത്സിങ് -ആർ.എൽ.ഡി, ബദറുദ്ദീൻ അജ്മൽ -എ.െഎ.യു.ഡി.എഫ്, േജാസ് കെ. മാണി -കേരള കോൺഗ്രസ്, എൻ.കെ. പ്രേമചന്ദ്രൻ -ആർ.എസ്.പി, ബാബുലാൽ മറാൻഡി -ജെ.വി.എം, ശരദ് യാദവ് -ഹിന്ദുസ്ഥാൻ ട്രൈബൽ പാർട്ടി, ജിതൻറാം മാഞ്ചി -ഹിന്ദുസ്ഥാൻ അവാം േമാർച്ച, ഡോ. ഭൂപേന്ദർ റെഡി -ജനതാദൾ (എസ്) എന്നിവരാണ് മറ്റു പാർട്ടികളെ പ്രതിനിധാനം ചെയ്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.