ന്യൂഡൽഹി: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാക്കി സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് 23ന് പ്രധാന പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. പ്രധാനമന്ത്രി പദമില്ലെങ്കിലും പാർട്ടിക്ക് പ്രശ്നമില്ലെന്ന ഗുലാം നബി ആസാദിൻെറ പ്രസ്താവനയും പ്രതിപക്ഷ ഐക്യം മുൻ നിർത്തിയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, പ്രതിപക്ഷ പാർട്ടികളിൽ ആരൊക്കെ യോഗത്തിൽ പങ്കെടുക്കുമെന്നതിനെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ശരദ് പവാർ, മായാവതി, അഖിലേഷ് യാദവ്, നവീൻ പട്നായിക്, ജഗ്മോഹൻ റെഢ്ഡി, ചന്ദ്രശേഖർ റാവു എന്നിവരെയെല്ലാം സോണിയ യോഗത്തിന് വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മമതയും മായാവതിയും അഖിലേഷ് യാദവും യോഗത്തിലെത്തില്ലെന്നാണ് സൂചന. ചന്ദ്രശേഖർ റാവു നേരത്തെ ബി.ജെ.പിയിതര കോൺഗ്രസിതര പാർട്ടികളെ ഒരുമിപ്പിച്ച് സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനായി അദ്ദേഹം ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.