സോണിയ ഇന്ന് പാർലമെന്റിൽ കോൺഗ്രസ് എം.പിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി ഇന്ന് പാർലമെന്റിൽ കോൺഗ്രസ് എം.പിമാരെ കാണും. 10.15നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ തുടങ്ങിയ ശീതകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയം സംബന്ധിച്ച് ചർച്ചകൾക്ക് വേണ്ടിയാണ് കൂടിക്കാഴ്ച.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബി.ജെ.പി നേരിയ മുൻതൂക്കം നേടുമെന്നുമായിരുന്നു എക്സിറ്റ് പോൾ ഫലം. പുറത്തുവരുന്ന ഫലവും എക്സിറ്റ് പോളിനെ സാധൂകരിക്കുന്ന തരത്തിലാണ്. 

Tags:    
News Summary - Sonia Gandhi To Meet All Congress MPs At 10:15 am In Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.