ശ്രീനഗർ: കശ്മീരിൽ സംഘർഷമൊടുങ്ങുന്നില്ല. വെള്ളിയാഴ്ച സൗറയിൽ ജുമുഅക്ക് ശേഷമ ുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതാ യാണ് ഔദ്യോഗിക വിശദീകരണം. പൊലീസിനു നേരെ കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ കണ്ണീർവാതകവും പെല്ലറ്റുകളുമായി പൊലീസ് എതിരിട്ടതിനെത്തുടർന്നാണ് പരിക്ക്.
പരിക്കേറ്റവർ അറസ്റ്റ് ഭയന്ന് ആശുപത്രികളിലെത്തുന്നില്ല. അതിനാൽ പരിക്കേറ്റവരുടെ എണ്ണം ഇതിലും കൂടുതലായേക്കാമെന്നാണ് സംഭവത്തിനു ദൃക്സാക്ഷിയായ ബി.ബി.സി ലേഖകൻ ആമിർ പീർസാദ വിശദീകരിക്കുന്നത്.
‘‘കഴുത്തിന് ഗുരുതര പരിക്കേറ്റവരെയും രക്തമൊഴുകി പ്രതിഷേധിക്കുന്നവരെയും കാണാമായിരുന്നു. പെല്ലറ്റ് ഏറ്റ് പരിക്കേറ്റവർ ഏറെയായിരുന്നു’’ -ആമിർ പറഞ്ഞു. നിയന്ത്രണം വീണ്ടും കർശനമാക്കിയതോടെ ടെലിഫോൺ ഉൾപ്പെടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങളില്ലാതെ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.