ചെന്നൈ: കോവിഡ് 19 ബാധിച്ച് ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിൻറെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് മകൻ. ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകൾ മാറിവരുന്നതായും ഡോക്ടർമാരെയും ബന്ധുക്കളെയും അദ്ദേഹം തിരിച്ചറിയുന്നതായും മകൻ എസ്.പി.ബി ചരൺ ഇന്ന് വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ഇപ്പോഴും വെൻറിലേറ്ററിൽ തുടരുകയാണെന്നും അച്ഛൻ വേഗം സുഖം പ്രാപിച്ച് മടങ്ങിവരുമെന്നും മകൻ പ്രതീക്ഷ പങ്കവച്ചു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്. ആഗസ്റ്റ് 5നാണ് 74കാരനായ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.