കോണ്‍ഗ്രസ് സഖ്യത്തില്‍ അതൃപ്തി; മുലായം പ്രചാരണത്തിനില്ല

ലക്നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിനെതിരെ മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനേതാവുമായ മുലായം സിങ് യാദവ്. സഖ്യത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.  കോൺഗ്രസുമായി സഖ്യം ചേരേണ്ട ആവശ്യം സമാജ്‌വാദി പാർട്ടിക്ക് ഇല്ല. സ്വന്തം നിലക്ക് വിജയിക്കാൻ പാർട്ടിക്കു ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പണ്ട് ശക്തരായിരുന്നു. എന്നാൽ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാൻ അവർക്കായില്ല. ഈ സഖ്യവുമായി മുന്നോട്ട് പോകുകയാണെങ്കിൽ താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകില്ല. തനിക്ക് ഈ സഖ്യത്തെ പറ്റി അറിയില്ല. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവർക്ക് ഈ സഖ്യം കാരണം സീറ്റു ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സഖ്യത്തിനെതിരെ പ്രതികരിക്കാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ഉത്തർപ്രദേശിൽ എസ്പി-കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിന് മുലായം സിങ് യാദവ് നേതൃത്വം വഹിക്കുമെന്ന് അഖിലേഷ് അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - sp congress alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.