ഉത്തർ പ്രദേശ്​ തെരഞ്ഞെടുപ്പ്​: കോൺഗ്രസ്​ സഹകരിക്കും –എസ്​.പി

ന്യൂഡൽഹി: ഉത്തർ പ്രദേശ്​  നിയമസഭാ ​െതരഞ്ഞെടുപ്പ്​ കോൺഗ്രസുമായി സഹകരിച്ച്​ നേരിടുമെന്ന്​  സമാജ്​വാദി പാർട്ടി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്ക്​ ശേഷം ഉത്തർ പ്രദേശിലെ 403 സീറ്റുകളിൽ 105 സീറ്റുകളാണ്​ കോൺഗ്രസിന്​ നൽകാൻ അഖിലേഷ്​ തയാറായത്​. ബാക്കി സീറ്റുകളിൽ എസ്​.പി മത്​സരിക്കും.

99 സീറ്റുകളാണ്​ ആദ്യം എസ്​.പി നൽകിയ വാഗ്​ദാനം. എന്നാൽ സോണിയാഗാന്ധി ഇട​െപ്പട്ട്​​ 105 സീറ്റ്​ നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു.

അതേസമയം, സമാജ്​വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ മാനിഫെ​സ്​​േറ്റാ പുറത്തിറക്കി. എസ്​.പി നേതാവ്​ മുലായം സിങ്ങ്​ യാദവ്​ ചടങ്ങി​ന്​ എത്തിയിട്ടില്ല.

 

Tags:    
News Summary - sp election manifesto release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.