ബൽറാംപുർ: സമാജ്വാദി പാർട്ടി നേതാവ് ഫിറോസ് പപ്പുവിനെ (35) വീടിനുസമീപത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തുളസിപ്പുർ നിയോജക മണ്ഡലത്തിൽ എസ്.പി സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന നേതാവായിരുന്നു പപ്പു.
തുളസിപ്പുർ പഞ്ചായത്ത് മുൻ ചെയർമാനായിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയതാണ്. കൊലപാതക വാർത്ത കാട്ടുതീപോലെ പ്രചരിച്ചതോടെ നിരവധി എസ്.പി നേതാക്കളും പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടി.
കമീഷണറും ഡി.ഐ.ജിയുമടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മുൻ മന്ത്രി എസ്.പി യാദവ് അടക്കം നിരവധി പേർ ആശുപത്രിയിലെത്തി. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട യാദവ്, ബുധനാഴ്ചത്തെ സമാജ്വാദി പാർട്ടി പരിപാടികളെല്ലാം റദ്ദാക്കിയതായി അറിയിച്ചു. തുളസിപ്പുരിലെ വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.