ലഖ്നോ: ഉത്തർപ്രദേശിൽ മന്ത്രിമാരും എം.എൽ.എമാരുമടക്കമുള്ള പ്രമുഖ നേതാക്കന്മാർ ബി.ജെ.പി വിട്ട് തങ്ങൾക്കൊപ്പം ചേരുന്നതിൽ പരിഹാസവുമായി സമാജ് വാദി പാർട്ടി രംഗത്ത്. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ, എം.എൽ.എമാരായ റോഷൻ ലാൽ വർമ, ബ്രജേഷ് പ്രജാപതി, ഭഗവതി പ്രസാദ് സാഗർ എന്നിവരാണ് ഇന്നലെ മാത്രം ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്.
ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്ന മാർച്ച് പത്തിന് ലഖ്നോയിലെ ബി.ജെ.പി ആസ്ഥാനം പൂട്ടിയിടാനുള്ള താഴ് സമാജ് വാദി പാർട്ടി വക്താവ് ഐ.പി. സിങ് ബി.ജെ.പി നേതാവ് സ്വതന്ത്ര ദേവ് സിങ്ങിന് 'സമ്മാനമായി ' അയച്ചത്. ഐ.പി.സിങ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയച്ചത്.
'ഓം പ്രകാശ് രാജ്ഭർ, ജയന്ത് ചൗധരി, രാജ്മാത കൃഷ്ണ പട്ടേൽ, സഞ്ജയ് ചൗഹാൻ, സ്വാമി പ്രസാദ് മൗര്യ എന്നിവർ സമാജ് വാദി പാർട്ടിൽ ചേർന്നു. ഒരു താഴ് ബി.ജെ.പി ഓഫിസിലേക്ക് സമ്മാനമായി അയച്ചിട്ടുണ്ട്. മാർച്ച് പത്തിന് അതുപയോഗിക്കുക. ഇത് തരംഗമല്ല, സമാജ് വാദി പാർട്ടി കൊടുങ്കാറ്റാണ്' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.