ന്യൂഡൽഹി: പൊതുസംവരണത്തിൽ 10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവരുന്ന സർക്കാർ മറ് റു പിന്നാക്ക വിഭാഗ (ഒ.ബി.സി) ക്വോട്ട ഇരട്ടിപ്പിച്ച് 54 ശതമാനമാക്കണെമന്ന് സമാജ്വാദ ി പാർട്ടി. സാമ്പത്തിക സംവരണം നടപ്പാക്കുകവഴി നിലവിലെ 50 ശതമാനം സംവരണപരിധി മറികട ക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിനൊപ്പം കാലികമായ മാറ്റവും വേണം.
ഒ.ബി.സി വിഭാഗ ങ്ങൾക്ക് നിലവിൽ സംവരണം 27 ശതമാനമാണ്. ജനസംഖ്യയുമായി തട്ടിച്ചു നോക്കുേമ്പാൾ അത് ഇരട്ടിയാക്കേണ്ട സമയം കഴിഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം 25 ശതമാ നമാക്കണമെന്നും സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു. സമാജ്വാദി പാർട്ടിക്ക് പുറമെ, ബി.എസ്.പി, മുസ്ലിംലീഗ്, എ.െഎ.എം.െഎ.എം തുടങ്ങിയ പാർട്ടികൾ സാമ്പത്തിക സംവരണത്തെ എതിർക്കുന്നു. സാമൂഹികമായ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാൻ ഏർപ്പെടുത്തിയ സംവരണത്തിെൻറ മാനദണ്ഡം സാമ്പത്തികാടിസ്ഥാനത്തിലേക്കു മാറ്റുന്നത് മൗലികാവകാശങ്ങളുടെ കൂടി ലംഘനമാണെന്ന് മോദിസർക്കാറിെൻറ നീക്കത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
രവിശങ്കർ പ്രസാദ് (നിയമമന്ത്രി): 50 ശതമാനം മാത്രമേ സംവരണം പാടുള്ളൂ എന്ന് ഭരണഘടനയിൽ പറയുന്നില്ല. കോടതി വിധികളിലൂടെയാണ് ഇൗ പരിധി നിശ്ചയിക്കപ്പെട്ടത്. സാമൂഹിക പിന്നാക്കാവസ്ഥ അടിസ്ഥാനപ്പെടുത്തിയുള്ള ക്വോട്ടക്കു മാത്രമാണ് 50 ശതമാനമെന്ന പരിധി സുപ്രീംകോടതി നിശ്ചയിച്ചത്. വൈകിപ്പോയെങ്കിലും ഇത്തരമൊരു ബിൽ കൊണ്ടുവരാൻ ധൈര്യം കാണിച്ച സർക്കാറാണിത്.
കപിൽ സിബൽ (കോൺഗ്രസ്): നോട്ട് അസാധുവാക്കലിൽ സംഭവിച്ചതുപോലെ 10 ശതമാനം ക്വോട്ട വലിയ പിഴവായി ഭാവിയിൽ തെളിയും. തൊഴിലിനു വേണ്ടി നിലവിളിക്കുകയാണ് യുവാക്കൾ. അതിനിടയിൽ ഏതു സർവേയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സംവരണം കൊണ്ടുവരുന്നത്? അതിെൻറ വിശദാംശങ്ങൾ എങ്ങനെ ശേഖരിച്ചു? എങ്ങനെ നടപ്പാക്കാൻ പോകുന്നു? ഇതൊന്നും വ്യക്തമല്ല. 10 ശതമാനം സാമ്പത്തിക സംവരണത്തിനുള്ള മണ്ഡൽ കമീഷൻ വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് വിധിച്ചതാണ്. ഭരണഘടന തിരുത്താൻ സർക്കാറിന് അവകാശമില്ല.
കനിമൊഴി (ഡി.എം.കെ): സംവരണത്തിന് സാമ്പത്തിക സ്ഥിതി മാനദണ്ഡമാകാൻ പാടില്ല. ഏകപക്ഷീയമായി തീരുമാനിച്ച് ജനങ്ങളിൽ അടിച്ചേൽപിക്കാൻ സർക്കാറിന് അധികാരമില്ല. ഭരണഘടനയുടെ അടിസ്ഥാനഘടനക്കും സംവരണത്തിെൻറ ലക്ഷ്യങ്ങൾക്കും വിരുദ്ധമാണ് സാമ്പത്തിക സംവരണം. ഡറിക് ഒബ്രിയൻ (തൃണമൂൽ കോൺഗ്രസ്): യുവാക്കൾക്കും പാവപ്പെട്ടവർക്കും തൊഴിൽ നൽകുന്നതിൽ വാഗ്ദാന ലംഘനം നടത്തിയ കേന്ദ്രസർക്കാർ വഞ്ചനകാട്ടിയെന്ന കുറ്റസമ്മതമാണ് സാമ്പത്തിക സംവരണ ബിൽ വഴി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഭരണഘടനയിൽ എവിടെയും നിർവചിച്ചിട്ടില്ല. എളമരം കരീം (സി.പി.എം): കോടതിയുടെ പരിശോധനയിൽ ഇൗ ബിൽ വികലമാണെന്ന് തെളിയും. ജാതി, വർഗ വിവേചനം സംവരണത്തിലൂടെ അവസാനിക്കില്ല. സാമ്പത്തിക, ഭൂപരിഷ്കരണ നടപടികൾ ഉണ്ടാകണം.
രാംവിലാസ് പാസ്വാൻ (എൽ.ജെ.പി): സ്വകാര്യമേഖലയിൽ സംവരണം വേണം. തൊഴിലുകൾ കുറയുകയാണ്. മനന്യൂനപക്ഷങ്ങൾക്ക് ന്യായയുക്തമായി കിേട്ടണ്ട സംവരണത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നതാണ് സർക്കാർ തീരുമാനമെന്ന് എൻ.ഡി.എ സഖ്യകക്ഷി ശിരോമണി അകാലിദളിലെ നരേഷ് ഗുജ്റാൽ പറഞ്ഞു. ബില്ലിനെക്കുറിച്ച സംശയങ്ങൾ സർക്കാർ ദൂരീകരിക്കണമെന്ന് ശിവസേനയുടെ അനിൽ ദേശായി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാൻ എന്താണ് ചെയ്യുന്നത്? ദലിത് വിരുദ്ധമാണ് ഇൗ ബില്ലെന്ന് ആർ.ജെ.ഡിയിലെ മനോജ്കുമാർ ഝാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.