ദുംക: കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകി ഝാർഖണ്ഡ് സർക്കാർ. നഷ്ടപരിഹാരത്തുകയുടെ ചെക്ക് യുവതിയുടെ പങ്കാളിക്കാണ് ദുംക ഡെപ്യൂട്ടി പൊലീസ് കമീഷണർ കൈമാറിയത്.
മാർച്ച് ഒന്നിനാണ് ദുംക ജില്ലയിലെ ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാത്രി വിനോദ സഞ്ചാരികൾ ടെന്റിൽ താമസിക്കുമ്പോഴാണ് ഒരു സംഘമാളുകളെത്തി യുവതിയെ പീഡിപ്പിച്ചത്.
എട്ടു പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിലുണ്ടായിരുന്ന ദിവസത്തെ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
വിദേശ വനിതക്ക് നേരെയുള്ള അതിക്രമത്തിൽ ഝാർഖണ്ഡ് ഹൈകോടതി സ്വമേധയാ ഇടപെട്ടിരുന്നു. ട്രാവൽ വ്ലോഗർമാരായ യുവതിയും പങ്കാളിയും ബംഗ്ലാദേശിൽ നിന്നും ഇരുചക്രവാഹനത്തിലാണ് ഝാർഖണ്ഡിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.