വിമത എം.എൽ.എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ

ബംഗളൂരു: കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ കെ. ആർ രമേശ്. രണ്ടുപേർ മാത്രമാണ് ശരിയ ായ രീതിയിൽ രാജിക്കത്ത് നൽകിയത്. മറ്റുള്ളവർകൂടി നേരിട്ട് വന്ന് രാജികാര്യത്തിൽ തീരുമാനം അറി‍യിക്കണമെന്നും സ്പീക്കർ അറിയിച്ചു.

എം.എൽ.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സഖ്യ സർക്കാറി​​​​​െൻറ ഭൂരിപക്ഷം നഷ്​ടമായിരുന്നു. കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എം.എൽ.എമാർ പങ്കെടുക്കുകയുമുണ്ടായില്ല. ഇതില്‍ ആറുപേർ മാത്രമാണ്​ വിശദീകരണ കത്ത്​ നൽകിയത്​.

എം.എൽ.എ സ്ഥാനം രാജിവെച്ചതായി റോഷൻ ബെയ്​ഗ്​ അറിയിച്ചു. എന്നാൽ കോൺഗ്രസ്​ പാർട്ടിയിൽ തന്നെ തുടരുമെന്നും അയോഗ്യത വരുമോയെന്ന്​ കാണാമെന്നും ബെയ്​ഗ്​ പ്രതികരിച്ചു. വിശദീകരണം നൽകാ​തെ യോഗത്തിൽ നിന്നും വിട്ടു നിന്ന 12 പേരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാൻ​ നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് ശിപാര്‍ശ നൽകിയിരുന്നു.

Tags:    
News Summary - Speaker refuses to accept resignation of 8 out of 13 rebel MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.