ചെന്നൈ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസിനായി പ്രാർഥനയോടെ തമിഴ്നാടും. തമിഴ്നാട്ടിലെ കമലയുടെ പൂർവികരുടെ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് വിജയത്തിനായി പൂജ നടത്തുന്നത്.
ചെന്നൈയിൽനിന്ന് 390 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് പൂജ. 55കാരിയായ കമല വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഗ്രാമം മുഴുവൻ.
കുടുംബത്തിൽ വിവാഹം പോലുള്ള പ്രത്യേക അവസരങ്ങളിൽ തുലസേന്ദ്രപുരത്തെ കുടുംബക്ഷേത്രത്തിലെത്തുമെന്ന് കമല ഹാരിസിെൻറ മാതൃസഹോദരി സരള ഗോപാലൻ എൻ.ഡി.ടി.വിയോട് പറഞ്ഞു.
മുത്തച്ഛൻ പി.വി ഗോപാലൻ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കമല ഹാരിസ് പലയിടങ്ങളിലും വിവരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ഉത്തരവാദികളായ വീരന്മാരെക്കുറിച്ച് മുത്തച്ഛൻ പറഞ്ഞുതന്നത് മദ്രാസ് ജീവിതത്തിലെ ഒാർമകളായും കമല വിവരിച്ചിരുന്നു.
1964 ഒക്േടാബർ 20ന് കാലിഫോർണിയയിലെ ഒാക്ലൻഡിലാണ് കമലയുടെ ജനനം. പിതാവ് ജമൈക്കൻ പൗരനായ ഡോണൾഡ് ജെ. ഹാരിസും മാതാവ് തമിഴ്നാട്ടുകാരിയായ ശ്യാമള ഗോപാലനുമാണ്. ഇരുവരും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ആ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ കറുത്ത വർഗക്കാരിയുമാകും കമല ഹാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.