കഴിവുള്ള നേതാക്കളെ കോൺഗ്രസ്​ കണ്ടെത്തണമെന്ന്​ ജെയ്​റ്റ്​ലി

ന്യൂഡൽഹി: പഴയ പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ്​ കഴിവുള്ളവരെ നേതൃസ്ഥാനത്തെത്തിക്കണമെന്ന്​ ധനമ​ന്ത്രി അരുൺ ജെയ്​റ്റ്​ലി. വർഷങ്ങൾ രാജ്യം ഭരിച്ച കോൺഗ്രസിന്​ നിലവിലുള്ള സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

എല്ലാ രീതിയിലും ഇന്ത്യയിൽ നേതൃസ്ഥാനത്തിരുന്ന പാർട്ടിയാണ്​ കോൺഗ്രസ്​. പതിറ്റാണ്ടുകളുടെ പ്രവർത്തനത്തി​​െൻറ ഭാഗമായാണ്​ ഇത്​ സാധ്യമായത്​. എന്നാൽ വിവിധ സാഹചര്യങ്ങളിൽ കോൺഗ്രസ്​ സ്വീകരിക്കുന്ന നിലപാടുകൾ ആ പാർട്ടിക്ക്​ ​യോജിച്ചത​ല്ലതെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

യൂനിവേഴ്​സ്​റ്റി ഒാഫ്​ കാലിഫോർണയിയിൽ നടന്ന ഇന്ത്യ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ജെയ്​റ്റ്​ലി. കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒരു മാസം മുമ്പ്​ കാലിഫോർണിയ യൂനിവേഴ്​സിറ്റിയിൽ പ്രസംഗിച്ചിരുന്നു. കുടുംബ മേധാവിത്വത്തിനെതിരെയും ​രാഷ്​ട്രീയ ധ്രുവീകരണത്തിനെതിരെയുമാണ്​ രാഹുൽ കാലിഫോർണിയയിൽ സംസാരിച്ചത്​​.

Tags:    
News Summary - In Speech to Berkeley Students, Finance Minister Arun Jaitley Slips in an Advice for Congress–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.