ബംഗളൂരു: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി തോൽവിയുടെ പശ്ചാത്തലത്തിൽ യോഗി ആദ്യനാഥിനെ പരിഹസിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ വന്ന് വികസനത്തെ കുറിച്ച് ഗുണദോഷിക്കുന്ന സമയം യോഗി കുറക്കണമെന്ന് സിദ്ധരാമയ്യ ഉപദേശിച്ചു.
യു.പിയില്‍ ചരിത്ര വിജയം നേടിയ സമാജ് വാദി പാര്‍ട്ടിയേയും ബഹുജൻ സമാജ് പാർട്ടിയെയും സിദ്ധരാമയ്യ അഭിനന്ദിച്ചു. ബി.ജെ.പി ഇതര കക്ഷികളുടെ ഐക്യമാണ് ഉത്തർപ്രദേശിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘ ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയും ഉപമുഖ്യമരന്തിയും നിലനിർത്തിയിരുന്ന സീറ്റുകൾ കൈവിട്ടത് ബി.ജെ.പിക്ക് അപമാനകരമായ നഷ്ടമാണ്. ചരിത്രവിജയം നേടിയ എസ്.പിക്കും ബി.എസ്.പിക്കും അഭിനന്ദനങ്ങൾ. ബി.ജെ.പി ഇതരപാർട്ടികൾ െഎക്യം കാത്തുസൂക്ഷിക്കണം. വികസനത്തിനെ കുറിച്ച് ഉപദേശം നല്‍കുന്നതിനായി യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ ചെലവഴിക്കുന്ന സമയം കുറക്കണം’’^ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥ് രണ്ടു തവണ കര്‍ണാടകത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. യു.പിയിലേയും കര്‍ണാടകയിലേയും വികസനവും ഭരണവും സംബന്ധിച്ച് യോഗിയും സിദ്ധരാമയ്യയും തമ്മിൽ വാക്‌പോരും നടന്നിരുന്നു. യു.പി യോഗി ആദിത്യനാഥിെൻറ മണ്ഡലത്തിലുൾപ്പെടെയുള്ള തോൽവി ബി.ജെ.പിക്കെതിരെ ആയുധമാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.