ഇന്ധനം ചോർന്നു; കൊൽക്കത്തയിൽ സ്​പൈസ്​ജെറ്റ്​ വിമാനത്തിന്​​ അടിയന്തിര ലാൻഡിങ്​

കൊൽക്കത്ത: ഇന്ധന ചോർച്ചയെ തുടർന്ന്​ സ്​പൈസ്​ജെറ്റ്​ വിമാനത്തിന്​ അടിയന്തര ലാൻഡിങ്​. മുംബൈ-ഗുവാഹത്തി വിമാന മാണ്​ കൊൽക്കത്തയിൽ എമർജൻസി ലാൻഡിങ്​ നടത്തിയത്​. ബുധനാഴ്​ച രാവിലെയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്​ വിമാന കമ്പനി​ അറിയിച്ചു.

വിമാനത്തിൽ ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഫ്ലൈറ്റ്​ ക്യാപ്​റ്റൻ കൊൽക്കത്തയിലെ എയർ ട്രാഫിക്​ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ്​ വിമാനം അടിയന്തര ലാൻഡിങ്​ നടത്തിയത്​. ബുധനാഴ്​ച രാവിലെ ഒമ്പത്​ മണിക്കായിരുന്നു വിമാനത്തി​​െൻറ അടിയന്തര ലാൻഡിങ്​.

Tags:    
News Summary - Spicejet flight issue-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.