ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇന്ന് രാവിലെയാണ് സംഭവം. വിമാനം 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് പുക ഉയർന്നത്.
ഡൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് സർവിസ് നടത്തുന്ന സ്‌പൈസ് ജെറ്റ് വിമാനം 5000 അടി പിന്നിട്ടപ്പോൾ ക്യാബിനിൽ പുക കണ്ടതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കേണ്ടി വന്നെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. വിമാനത്തിനകത്ത് പുക ഉയർന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയ ശേഷം യാത്രക്കാർ സുരക്ഷിതമായി ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
15 ദിവസത്തിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ രണ്ടാമത്തെ അടിയന്തര ലാൻഡിങ് ആണിത്. ജൂൺ 19ന് 185 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന വിമാനം ഇടത് എഞ്ചിന് തീപിടിച്ചതിനെ തുടർന്ന് പട്നയിൽ അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നിരുന്നു. പിന്നീട് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.