ന്യൂഡൽഹി: തകരാർ മൂലം വീണ്ടും സ്പൈസ്ജെറ്റ് വിമാനം വൈകി. ദുബൈയിൽ നിന്നും മധുരയിലേക്കുള്ള ബോയിങ് 737 മാക്സ് വിമാനമാണ് വൈകിയത്. 24 ദിവസത്തിനിടെ ഇത് ഒമ്പതാം തവണയാണ് തകരാർ മൂലം സ്പൈസ്ജെറ്റ് വിമാനം വൈകുന്നത്.
മംഗളൂരുവിൽ നിന്നും ദുബൈയിലെത്തിയ VT-SZK വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനം ദുബൈയിലെത്തിയതിന് ശേഷമുള്ള പതിവ് പരിശോധനക്കിടെ ഇത് എൻജിനീയർമാരുടെ ശ്രദ്ധയിൽപെടുകയായിരുന്നുവെന്ന് ഡി.ജി.സി.എ അറിയിച്ചു. തുടർന്ന് എൻജിനിയർമാർ വിമാനം ദുബൈയിൽ നിർത്തിയിടാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് മുംബൈയിൽ നിന്നും ദുബൈയിലേക്ക് പ്രത്യേക വിമാനം എത്തിച്ചാണ് സ്പൈസ്ജെറ്റ് യാത്രക്കാരെ മധുരയിൽ എത്തിച്ചത്.
അവസാന മിനിറ്റിലുണ്ടായ സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകിയതെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചുവെന്നും സ്പൈസ്ജെറ്റ് അറിയിച്ചു. ഏത് എയർലൈനിലും ഉണ്ടാവുന്ന വൈകൽ മാത്രമാണ് ഇതെന്നും സ്പൈസ്ജെറ്റ് വിശദീകരിച്ചു.
തുടർച്ചയായി സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് വ്യോമയാന മന്ത്രാലയം സ്പൈസ്ജെറ്റിന് നോട്ടീസ് അയച്ചിരുന്നു. ജൂൺ 19ന് ശേഷം തുടർച്ചയായി ഉണ്ടായ സാങ്കേതിക തകരാറുകളിലായിരുന്നു നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.