representational image

സ്പൈസ്ജെറ്റിന്റെ 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് ഡി.ജി.സി.എ

ന്യൂഡൽഹി: സ്വകാര്യ എയർലൈൻ കമ്പനിയായ സ്പൈസ്ജെറ്റിന്റെ 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് ഡി.ജി.സി.എ. എട്ട് ആഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായുണ്ടാവുന്ന സാ​ങ്കേതിക തകരാറുകളിലാണ് നിയന്ത്രണം.

സാ​ങ്കേതിക തകരാറി​നെ തുടർന്ന് തുടർച്ചയായി വിമാനങ്ങൾക്ക് പ്രശ്നമുണ്ടാവുന്ന സാഹചര്യത്തിൽ സ്പൈസ്ജെറ്റിൽ പരിശോധന നടത്തിയെന്ന് ഡി.ജി.സി.എ വ്യക്തമാക്കുന്നു. തുടർന്ന് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. വിശ്വാസതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പൈസ്ജെറ്റിന്റെ 50 ശതമാനം സർവീസുകൾ എട്ടാഴ്ചത്തേക്ക് വെട്ടിച്ചുരുക്കുകയാണെന്ന് ഡി.ജി.സി.എ അറിയിച്ചു.

ഒരു എയർലൈനിനെതിരെ അടുത്തകാലത്ത് എടുക്കുന്ന ഏറ്റവും കടുത്ത നടപടിയാണിത്. എട്ട് ആഴ്ചത്തേക്ക് സ്പൈസ്ജെറ്റ് സർവീസുകൾ നിരീക്ഷിക്കാനും ഡി.ജി.സി.എ തീരുമാനിച്ചിട്ടുണ്ട്. 

Tags:    
News Summary - SpiceJet Ordered To Operate 50% Flights For 8 Weeks After Multiple Snags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.