representational image

വൈകിയതിൽ അസ്വസ്ഥനായി ‘വിമാനം ഹൈജാക്ക്’ ചെയ്തെന്ന് ട്വീറ്റ്; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ദുബൈയിൽ നിന്നും ജയ്പൂരിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റാഞ്ചിയെന്ന് ട്വീറ്റിട്ട് ആശങ്ക പരത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ജയ്പൂരിലേക്കുള്ള യാത്രക്കിടെ സാങ്കേതിക കാരണങ്ങളാൽ വിമാനം ഡൽഹിയിൽ ഇറക്കിയിരുന്നു. അതിനിടെയാണ് രാജസ്ഥാനിലെ നഗൂർ സ്വദേശിയായ മോട്ടി സിങ് റാത്തോഡ് (29) വിമാനം റാഞ്ചിയെന്ന ട്വീറ്റ് പങ്കുവച്ചത്.

ഭീതി പരത്താൻ ശ്രമിച്ചതിന് യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി സ്പൈസ് ജെറ്റ് അധികൃതർ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. യാത്രക്കാരെ ഒഴിപ്പിച്ച്, പരിശോധിച്ച ശേഷം ക്ലിയറൻസ് കഴിഞ്ഞായിരുന്നു വിമാനം പുറപ്പെട്ടത്.

മോശം കാലാവസ്ഥ മൂലം മറ്റൊരു റൂട്ടിലൂടെയായിരുന്നു വിമാനം ദുബായിൽ നിന്ന് യാത്ര തിരിച്ചത്. രാവിലെ 9.45ന് ഡൽഹിയിൽ എത്തിയ വിമാനം ഉച്ചക്ക് 1.40നാണ് ജയ്പൂരിലേക്ക് പുറപ്പെട്ടത്. ഇതിൽ അസ്വസ്ഥനായ മോട്ടി എയർലൈൻ ജീവനക്കാരുമായി വഴക്കിട്ടതായും പൊലീസ് പറഞ്ഞു. പിന്നാലെയാണ് വിമാനം ഹൈജാക്ക് ചെയ്തുവെന്ന് പോസ്റ്റുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Tags:    
News Summary - SpiceJet Passenger Tweets ‘Flight Hijacked’ after bieng Annoyed Over Delay; Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.