സ്പൈസ് ജെറ്റിന്റെ കാബിനിലും കോക്പിറ്റിലും പുക; ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ഹൈദരാബാദ്: കാബിനിലും കോക്പിറ്റിലും പുക കണ്ടതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബുധനാഴ്ച രാത്രി ഗോവയിൽ നിന്ന് വരികയായിരുന്ന വിമാനത്തിലാണ് പുക കണ്ടത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിഷയം അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെ രക്ഷാ വാതിലിലൂടെ പുറത്തിറക്കി. പുറത്തിറക്കുന്നതിനിടെ ഒരു യാത്രക്കാരന്റെ കാലിന് ചെറിയ പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡി.ജി.സി.എ അധികൃതർ അറിയിച്ചു.

ക്യു 400 വിമാനമായ വിടി-എസ്‌ക്യുബിയിൽ 86 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിന്റെ അടിയന്തര ലാൻഡിങ് കാരണം ബുധനാഴ്ച രാത്രി 11 മണിയോടെ ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്പൈസ് ജെറ്റ് ഉൾപ്പെടുന്ന സംഭവങ്ങളുടെ പരമ്പര തന്നെ അരങ്ങേറിയതിനാൽ ജൂലൈ 27 ന്, ഡി.ജി.സി.എ സ്പൈസ് ജെറ്റിനോട് പരമാവധി 50 ശതമാനം ഫ്ലൈറ്റുകൾ മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചിരുന്നു. ഒക്ടോബർ 29 വരെ നിയന്ത്രണങ്ങൾ നീട്ടിയിരുന്നു. 

Tags:    
News Summary - SpiceJet Plane Makes Emergency Landing At Hyderabad After Smoke In Cabin, Cockpit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.