മുംബൈ: സ്പൈസസ് ജെറ്റ് വിമാനം ആടിയുലഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. ദുർഗാപുർ സ്വദേശി അക്ബർ അൻസാരിയാണ് (48) കഴിഞ്ഞമാസം മരിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് നിയമപ്രകാരമുള്ള നഷ്ടപരിഹാരം അനുവദിക്കുമെന്ന് സ്പൈസസ് ജെറ്റ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മേയ് ഒന്നിനാണ് മുംബൈ-ദുർഗാപുർ സ്പൈസസ് ജെറ്റ് വിമാനം ആടിയുലഞ്ഞ് അക്ബർ അൻസാരിയടക്കം 14 പേർക്ക് പരിക്കേറ്റത്. അപകടം പറ്റി ഒന്നരമാസത്തോളം അൻസാരി വെന്റിലേറ്ററിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. സെപ്റ്റംബർ 26ന് മരിച്ച അൻസാരിക്ക് വിമാനക്കമ്പനി മതിയായ ചികിത്സ ലഭ്യമാക്കിയിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.