സർക്കാർ 1000 കോടി വായ്പ നൽകും; സ്പൈസ്ജെറ്റ് ഓഹരി വില ഒമ്പത് ശതമാനം ഉയർന്നു

ബംഗളൂരു: കേന്ദ്രസർക്കാറിന്റെ അടിയന്തര വായ്പ സഹായ പദ്ധതി പ്രകാരം സഹായം നൽകുമെന്ന് അറിയച്ചതോടെ സ്പൈസ്ജെറ്റിന്റെ ഓഹരി വില ഉയർന്നു. 1000 കോടി സ്പൈസ്ജെറ്റിന് വായ്പയായി നൽകുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഇതോടെ ഓഹരിവില ഒമ്പത് ശതമാനം ഉയർന്നു.

പണമുപയോഗിച്ച് സ്പൈസ്ജെറ്റിന് കടങ്ങൾ തീർക്കാനും പുതിയ ബോയിങ് 737 മാക്സ് വിമാനങ്ങൾ വാങ്ങാനും സാധിക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. കേന്ദ്രസർക്കാർ നടപടി എയർലൈനിന് കരുത്താകും. എവിയേഷൻ ടർബൈൻ ഫ്യുവൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാറിനോട് അഭ്യർഥിക്കുകയാണ്. അത് സെക്ടറിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് സ്‍പെസ്ജൈറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.

അതേസമയം, ഇതിന് പുറമേ കൂടുതൽ പണം കണ്ടെത്താനുള്ള ശ്രമങ്ങളും സ്പൈസ്ജെറ്റ് ആരംഭിച്ചിട്ടുണ്ട്. 200 മില്യൺ ഡോളർ അധിക വായ്പ കണ്ടെത്താനാണ് സ്പൈസ്ജെറ്റ് ശ്രമം.

Tags:    
News Summary - SpiceJet Shares Jump About 9% On ₹ 1,000 Crore Government Loan Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.