ന്യൂഡൽഹി: എയർട്രാഫിക് കൺട്രോളറുടെ (എ.ടി.സി) അനുമതിയില്ലാതെ സ്പൈസ് ജെറ്റ് യാത്രക്കാരുമായി പറന്നുപൊങ്ങി. 2021 ഡിസംബർ 30ന് ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലായിരുന്നു സംഭവം.
സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. രാജ്കോട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ളതായിരുന്നു വിമാനം.
അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനം പറത്തിയ പൈലറ്റുമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
രാവിലെ 9.30നാണ് വിമാനം പറന്നുയർന്നത്. റൺവേ സുരക്ഷിതമാണെങ്കിലും ടേക്ക് ഓഫ് ചെയ്യാനായി എ.ടി.സിയിൽനിന്ന് അനുമതി ആവശ്യമാണ്. പറന്നുയരാനായി നാലു ഘട്ടങ്ങളിൽ പൈലറ്റുമാർക്ക് എ.ടി.സിയിൽ നിന്ന് അനുമതി ലഭിക്കണമെന്നാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.