പത്രക്കാരെ തുപ്പിയ സംഭവത്തിൽ  വിജയകാന്ത്​ ഖേദം പ്രകടിപ്പിച്ചു 

ചെന്നൈ: പ്രതികരണംതേടിയ പത്രപ്രവർത്തകരെ തുപ്പി അപമാനിച്ച സംഭവത്തിൽ നടനും രാഷ്ട്രീയ കക്ഷി നേതാവുമായ വിജയകാന്ത് ഇന്ത്യൻ പ്രസ് കൗൺസിലിന് മുന്നിൽ ഖേദം പ്രകടിപ്പിച്ചു.  തുടർന്ന് സ്വയം എടുത്ത കേസി​െൻറ തുടർ നടപടി പ്രസ് കൗൺസിൽ അവസാനിപ്പിച്ചു. അഭിഭാഷകനായ ജി.എസ്. മണി മുഖേനയാണ് ഡൽഹി ആസ്ഥാനമായ കൗൺസിലിന് മുന്നിൽ ഖേദം പ്രകടിപ്പിച്ച് സത്യവാങ്മൂലം നൽകിയത്. സംഭവം മാധ്യമപ്രവർത്തകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി ചൊവ്വാഴ്ച കേസ് പരിഗണിക്കുേമ്പാൾ അറിയിക്കുകയായിരുന്നു. ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകം അധ്യക്ഷനായ ‘ക്യാപ്റ്റൻ’ വിജയകാന്ത്, കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 

2015 ഡിസംബറിലാണ്  വിജയകാന്തി​െൻറ വിവാദ തുപ്പൽ സംഭവം. ചെന്നൈ അഡയാറിൽ പാർട്ടി സംഘടിപ്പിച്ച  രക്തപരിശോധന ക്യാമ്പ് ഉദ്ഘാടനത്തിനെത്തി മടങ്ങുമ്പോൾ അണ്ണാ ഡി.എം.കെ വീണ്ടും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞശേഷം  നിങ്ങൾക്ക് ഈ ചോദ്യം മുഖ്യമന്ത്രി ജയലളിതയോട് ചോദിക്കാൻ ധൈര്യമുണ്ടോയെന്നായിരുന്നു മറുചോദ്യം. നിങ്ങൾക്ക് ധൈര്യമില്ല. നിങ്ങൾ പത്രക്കാരാണോ എന്ന് ചോദിച്ച് തുപ്പുകയായിരുന്നു. സംഭവത്തിൽ അന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 

വിജയകാന്തി​െൻറ വീട്ടിലേക്ക് മാധ്യമപ്രവർത്തകർ നടത്തിയ മാർച്ച് പാർട്ടി എം.എൽ.എയായിരുന്ന പി. പാർഥ സാരഥിയുടെ നേതൃത്വത്തിൽ നേരിട്ടു. 
പാർട്ടി പ്രവർത്തകർ നടത്തിയ കല്ലേറിൽ നിരവധി മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. തുപ്പൽസംഭവത്തിൽ മദ്രാസ് ഹൈകോടതി നിർേദശത്തെത്തുടർന്ന് െപാലീസ് കേസുമുണ്ട്.
 

Tags:    
News Summary - "Spitting" incident; Vijayakanth expresses regret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.