സാവോ പോളോ: സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും കോവിഡ് ചെറിയ പനിയാണെന്നും ആവർത്തിക്കുന്ന ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോയുടെ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ ആർമി ജനറൽ ഒക്ടാവിയോ ബാരോസ് സ്വന്തം വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ചൊവ്വാഴ്ചയാണ് 59കാരനായ ബാരോസിന് കോവിഡ് സ്ഥിരീകരിച്ചത്.
പ്രസിഡൻറ് ബൊൽസൊനാരോയുടെ ഓഫീസിൽ 20 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ വുകപ്പ് മന്ത്രി അഗസ്റ്റോ ഹെലേനോ, കമ്മ്യൂണിക്കേഷൻ ചീഫ് ഫാബിയോ വാങ്ഗാർട്ടൻ എന്നിവരും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ തെൻറ പരിശോധനാ ഫലം കോവിഡ് നെഗറ്റീവാണെന്നാണ് പ്രസിഡൻറ് പറയുന്നത്.
കോവിഡ് വൈറസ് അപകടകാരിയല്ലെന്നും ചെറിയ പനി മാത്രമായതിനാൽ ആളുകൾ വീട്ടിൽ തന്നെ ഇരിക്കേണ്ടതില്ലെന്നുമാണ് ബൊൽസൊനാരോ ജനങ്ങളോട് ആവർത്തിക്കാറുള്ളത്. കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നും അതിനാൽ വീട്ടിൽ അടച്ചിരിക്കാതെ എല്ലാവരും ജോലിക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.