സ്​പുട്​നിക്​ വാക്​സിൻ ഉൽപാദനം ഇന്ത്യയിൽ തുടങ്ങുന്നു

ന്യൂഡൽഹി: സ്​പുട്​നിക്​ വാക്​സിന്‍റെ ഉൽപാദനം വൈകാതെ ഇന്ത്യയിൽ തുടങ്ങുമെന്ന്​ സൂചന. ആഗസ്​റ്റോടെ ഇന്ത്യയിൽ ഉൽപാദനം തുടങ്ങാനുള്ള നീക്കങ്ങളാണ്​ റഷ്യ നടത്തുന്നത്​. റഷ്യയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഡി.ബി വെങ്കിടേഷ്​ വർമ്മയാണ്​ ഇക്കാര്യം അറിയിച്ചത്​.

മെയ്​ അവസാനത്തോടെ 30 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിലേക്ക്​ ഇറക്കുമതി നടത്തും. ജൂൺ അവസാനത്തോടെ വാക്​സിൻ ഇറക്കുമതി 50 ലക്ഷമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 850 മില്യൺ വാക്​സിൻ ഡോസുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കങ്ങളാണ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

​േ​ഡാ.റെഡ്ഡീസ്​ ലബോറട്ടറിയാണ്​ സ്​പുട്​നിക്​ വാക്​സിന്‍റെ ഇന്ത്യയിലെ നിർമാണം നടത്തുന്നത്​. ഇതുവരെ 2.10 ലക്ഷം ഡോസ്​ സ്​പുട്​നിക്​​ വാക്​സിൻ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്​തിട്ടുണ്ട്​. ആദ്യം ഒന്നര ലക്ഷം ഡോസ്​ വാക്​സിനും പിന്നീട്​ 60,000 ഡോസ്​ വാക്​സിനുമാണ്​ ഇറക്കുമതി ചെയ്​തത്​.

Tags:    
News Summary - Sputnik V to Begin Production in India from Aug, 3 Mn Doses Will be Supplied by May-end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.