തന്ത്ര പ്രധാനമേഖലകളുടെ ചിത്രങ്ങൾ പാക്​ ചാരസംഘടനക്ക്​ ചോർത്തി നൽകിയാൾ അറസ്റ്റിൽ

ബംഗളൂരു: പാക്​ ചാരസംഘടനയായ ഐ.എസ്​.ഐയുമായി ബന്ധമുണ്ടെന്ന്​ കണ്ടെത്തിയതിന്​ തുടർന്ന്​ ബംഗളൂരുവിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ബാർമർ സ്വദേശിയായ ജിതേന്ദർ സിങാണ്​ ബംഗളൂരുവിൽ വെച്ച്​ അറസ്റ്റിലായത്​.

സൗത്തേൺ കമാൻഡന്‍റ്​ മിലിട്ടറി ഇന്‍റലിജൻസും ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചും ചേർന്ന്​ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്​ ജിതേന്ദർ അറസ്റ്റിലായത്​. ഇയാൾ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയുടെ ചിത്രങ്ങൾ ഐ.എസ്​.ഐക്കും മറ്റും അയച്ചുനൽകിയെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു​.

അതിർത്തിയിലെ സൈനിക​ പോസ്​റ്റുകൾ, ബാർമർ മിലിറ്റർ സ്​റ്റേഷൻ, സൈനിക വാഹനവ്യൂഹം എന്നിവയുടെ ചിത്രങ്ങൾ പാക്​ ഏജൻസിക്ക്​ നൽകിയെന്നാണ്​ ആരോപണം. സൈനിക യൂണിഫോം ധരിച്ച്​ ആൾമാറാട്ടം നടത്തിയാണ്​ ഇയാൾ ചിത്രങ്ങൾ പകർത്തിയത്​. ബംഗളൂരുവിൽ വസ്​ത്ര നിർമാണ​ ശാലയിൽ ജോലി ചെയ്യവേയാണ്​ ഇയാൾ അറസ്റ്റിലാകുന്നത്​. സ്​ത്രീയുടെ പേരിലുള്ള വ്യാജ ഫേസ്​ബുക്​ അക്കൗണ്ടിലൂടെയാണ് ഇയാളെ ഐ.എസ്​.ഐ വലയിലാക്കിയതെന്നാണ്​ വിവരം. ​  

Tags:    
News Summary - Spy from Rajasthan who shared information with ISI arrested ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.