ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അധ്യാപകനുനേരെ ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ നേതാവിെൻറ ആക്രമണം. സർവകലാശാലക്ക് കീഴിലുള്ള ശ്രീരാം കോളജ് ഒാഫ് േകാമേഴ്സിലെ അധ്യാപകൻ അശ്വിനി കുമാറിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം കോളജിന് സമീപമുള്ള കാർ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. ഇതുമായി ബന്ധെപ്പട്ട് സർവകലാശാല യൂനിയൻ മുൻ സ്പോർട്സ് സെക്രട്ടറിയും പി.ജി ഡിപ്ലോമ വിദ്യാർഥിയുമായ പ്രദീപിനെതിരെ പൊലീസ് കേസെടുത്തു. ക്ലാസുകളിൽ ഹാജരാകാത്തതിനെ തുടർന്ന് പ്രദീപിന് ഇേൻറണൽ മാർക്ക് നൽകാൻ അശ്വിനികുമാർ തയാറായിരുന്നില്ല. ഇതുചോദ്യം ചെയ്ത വിദ്യാർഥി, അധ്യാപകനെ മർദിക്കുകയായിരുന്നു.
നിരവധി തവണ മുഖത്തും മറ്റും മർദിച്ചതായി അധ്യാപകൻ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ഒരു ക്ലാസിൽപോലും ഹാജരാകാത്ത വിദ്യാർഥിക്ക് എങ്ങനെയാണ് ഇേൻറണൽ മാർക്ക് നൽകുകയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, വിദ്യാർഥിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് എ.ബി.വി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.