ന്യൂഡൽഹി: പെർഫ്യൂം കുപ്പി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പടെ നാല് പേർക്കാണ് പരിക്കേറ്റത്. പെർഫ്യൂം കുപ്പികളിലെ കാലഹരണ പെടുന്ന തീയതി മാറ്റാൻ നോക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മുംബൈയുടെ പ്രാന്ത മേഖലയായ നലാസോപോരയിലെ റോഷ്ണി അപ്പാർട്ട്മെന്റിൽ 112ാം നമ്പർ മുറിയിലാണ് അപകടം. മാഹിർ വഡാർ(41), സുനിത വഡാർ(38), കുമാർ ഹർഷവർധൻ വഡാർ(9), കുമാരി ഹർഷദ വഡാർ(14) എന്നിവർക്കാണ് പരിക്കേറ്റത്.
പൊലീസ് നൽകുന്ന പ്രാഥമിക വിവരപ്രകാരം പെർഫ്യൂം ബോട്ടലുകളിലെ എക്സ്പെയറി ഡേറ്റ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ ചികിത്സ ലൈഫ് കെയർ ആശുപത്രിയിലും മറ്റുള്ളവരുടേത് ഓസ്കാർ ആശുപത്രിയിലുമാണ് നടത്തുന്നത്.
അതേസമയം, വാഷിങ്മെഷ്യൻ പൊട്ടിത്തെറിച്ചും മഹാരാഷ്ട്രയിൽ അപകടമുണ്ടായിരുന്നു. വാസിയിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്താണ് വാഷിങ്മെഷ്യൻ പൊട്ടിത്തെറിച്ചത്. അപകടം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന സ്ത്രീ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.