ന്യൂഡൽഹി: യമുന തീരത്ത് കഴിഞ്ഞവർഷം നടന്ന മൂന്നു ദിവസത്തെ ലോക സാംസ്‌കാരിക സമ്മേളനത്തിൽ പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടായതിന് കാരണം ഡൽഹി സർക്കാരും ഹരിത ട്രൈബ്യൂണലും ആണെന്ന ശ്രീശ്രീ രവിശങ്കറിെൻറ പരാമർശത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതി. രവിശങ്കറിെൻറ വാദം കോടതി അലക്ഷ്യമാണെന്ന് പരാതിയിൽ പറഞ്ഞു. യമുന നദി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ മനോജ് മിശ്രയാണ് പരാതി നൽകിയത്. കേസിൽ ഇന്ന് വാദം കേൾക്കും.
ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് സ്വതന്തര്‍ കുമാറിെൻറ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരാതി പരിഗണിക്കുന്നത്. ആർട്ട് ഒാഫ് ലിവിങ്ങിെൻറ വെബ്സൈറ്റിലാണ് സർക്കാറിനെയും ട്രൈബ്യൂണലിനെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള രവിശങ്കറിെൻറ വിശദീകരണം പ്രത്യക്ഷപ്പെട്ടത്. പിഴ ചുമത്തണമെങ്കിൽ അത് പരിപാടിക്ക് അനുമതി നൽകിയ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും ദേശീയ ഹരിത ട്രൈബ്യൂണലിനുമെതിരെയാണെന്നും യമുന നദീതീരം അത്രമാത്രം നിർമലവും ശുദ്ധവുമാണെങ്കിൽ അത് നശിപ്പിക്കുന്ന പരിപാടികൾ അവർ തടയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഭിഭാഷകരായ ഋത്വിക് ദത്ത, രാഹുൽ ചൗധരി എന്നിവർ മുഖേനയാണ് മനോജ് മിശ്ര ട്രൈബ്യൂണലിനെ സമീപിച്ചത്. രവിശങ്കറിെൻറ വാക്കുകൾ ട്രൈബ്യൂണലിെൻറ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും നീതിനിർവഹണത്തിലുള്ള ഇടപെടലാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.