കോയമ്പത്തൂർ: ശ്രീലങ്കൻ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ പ്രത്യേക സംഘം കോയമ്പത്തൂ രിൽ റെയ്ഡ് നടത്തുന്നു. കോയമ്പത്തൂർ, ഉക്കടം, അമ്പു നഗർ, കുണിയമുത്തൂർ എന്നിവിടങ്ങളിൽ എൻ.ഐ.എയുടെ കൊച്ചി, കോയമ്പത്തൂ ർ യൂനിറ്റുകൾ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. കോയമ്പത്തൂരിൽ താമസിക്കുന്ന എട്ടു പേരുടെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
ശ്രീലങ്കൻ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ആളുകളുടെ ഫേസ് ബുക്ക് പോസ്റ്റുകൾ ഷെയർ ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തവരുടെ വീടുകളിലാണ് പരിശോധന നടത്തുന്നതെന്നാണ് അധികൃതരുടെ അറിയിച്ചത്.
കൂടാതെ, സ്ഫോടനവുമായി ബന്ധമുള്ളവരെ കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണറുടെ ഒാഫീസിലേക്ക് വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.