ആരാണ് അര്‍പ്പിത മുഖര്‍ജി?. ബംഗാളിൽനിന്നു ഇപ്പോൾ ഉയർന്നുകേൾക്കുന്ന വാർത്തകൾ ബി.ജെ.പിയെയും അതിന്റെ അണികളെയും സന്തോഷിപ്പിക്കുന്നതാണ്.
ബംഗാളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കഴിഞ്ഞദിവസം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അർപ്പിത. 20 കോടി രൂപയാണ് സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍(എസ്.എസ്.സി.) അഴിമതി കേസുമായി ബന്ധപ്പെട്ട് നടി അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വെള്ളിയാഴ്ച പിടിച്ചെടുത്തത്. മന്ത്രിയായ ശ്രീപാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായ അര്‍പ്പിതയില്‍നിന്ന് പിടികൂടിയ പണമെല്ലാം അധ്യാപകനിയമനത്തിലെ അഴിമതിയിലൂടെ ലഭിച്ചതാണെന്നാണ് ഇ.ഡി. കരുതുന്നത്. തൊട്ടുപിന്നാലെ കേസില്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും ഇ.ഡി. അറസ്റ്റ് ചെയ്തു.
മന്ത്രിയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന അര്‍പ്പിത മുഖര്‍ജി നടിയും മോഡലുമാണെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബംഗാളി, ഒഡിയ, തമിഴ് സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
ദുര്‍ഗാ പൂജയുടെ പ്രചരണവുമായി ബന്ധപ്പെട്ടാണ് അര്‍പ്പിതയും മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും തമ്മില്‍ ആദ്യം പരിചയപ്പെടുന്നതെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ലും 2020ലും ചാറ്റര്‍ജിയുടെ ദൂര്‍ഗാപൂജ കമ്മിറ്റിയുടെ പ്രചാരണമുഖം അര്‍പ്പിതയായിരുന്നു. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ദുര്‍ഗാപൂജ കമ്മിറ്റിയായിരുന്നു ഇത്. ഇതിനുശേഷമാണ് നടിയും മന്ത്രിയും അടുപ്പത്തിലായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, ഇ.ഡി കണ്ടുകെട്ടിയ 20 കോടി രൂപയുടെ വിവരങ്ങൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അർപ്പിതയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി വേദി പങ്കിടുന്ന ദൃശ്യങ്ങളും ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.