സുശാന്തി​െൻറ മരണം: പൊലീസിനെ അധിക്ഷേപിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ മരണ ശേഷം നിർമിച്ച വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ച്​ പൊലീസ്​ അന്വേഷിക്കുന്നു.

മുംബൈ പൊലീസിനെ അധിക്ഷേപിച്ചുകൊണ്ട്​ പോസ്​റ്റുകളിടുന്ന അക്കൗണ്ടുകൾ പൊലീസ്​ നിരീക്ഷണത്തിലാണ്​. സമൂഹ മാധ്യമത്തിലൂടെ മുംബൈ ​പൊലീസിനെ അധിക്ഷേപിച്ച്​ കമൻറിടുകയും നട​െൻറ മരണവുമായി ബന്ധ​പ്പെട്ട്​ തെറ്റായ വിവരം പ്രചരിപ്പിക്കുകയും ചെയ്​ത രണ്ട്​ പേർക്കെതിരെ പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

ഈ അക്കൗണ്ടുകളിൽ നിന്നുള്ള പോസ്​റ്റുകൾ​ ഇറ്റലി, ജപ്പാൻ, പോളണ്ട്,സ്ലൊവേനിയ, ഇന്തോനേഷ്യ, തുർക്കി, തായ്​ലൻറ്​, റൊമേനിയ, ഫ്രാൻസ്​ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നാണ് അപ്​ലോഡ്​​ ചെയ്യുന്നതെന്ന്​ പൊലീസ്​ പറയുന്നു.

''കോവിഡ്​ ബാധിച്ച്​ 84 പൊലീസ്​ ഉദ്യോഗസ്ഥർ മരിക്കുകയും 6000ത്തോളം പൊലീസുകാർ കോവിഡ്​ ബാധിതരാവുകയും ചെയ്​ത ഈ സമയത്ത്​ മുംബൈ പൊലീസിനെതിരെയുള്ള അധിക്ഷേപകരമായ പ്രചാരണം ഞങ്ങളുടെ ആത്മവീര്യം ഇല്ലാതാക്കുന്നതിനായാണ് നടത്തുന്നത്​​. ഈഅധിക്ഷേപകരമായ പ്രചാരണം നടത്തുന്നവർക്കരികിൽ ഞങ്ങളെത്തും'' - മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

നിരവധി സമൂഹ മാധ്യമ അക്കൗണ്ടുകൾ ഫേസ്​ബുക്ക്​, ട്വിറ്റർ, ഇൻസ്​റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ മുംബൈ പൊലീസിനും ജില്ല പൊലീസ്​ മേധാവിക്കുമെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും അദ്ദേഹത്തെ ​ട്രോൾ ചെയ്യുകയും ചെയ്​തിട്ടുണ്ട്​. ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ ഐ.ടി നിയമത്തിലെ സെക്ഷൻ 67 പ്രകാരം എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.