ന്യൂഡല്‍ഹി: ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജ് ചാപ്പലിന്റെ ചുവരിൽ വർഗീയ വിേദ്വഷം പരത്തുന്ന എഴുത്തുകൾ കണ്ട സംഭവത്തെ അപലപിച്ച് ആർ.ജെ.ഡി നേതാവ് മനോജ് ഝാ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനം തകർക്കാനുള്ള ശ്രമമാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് മനോജ് ഝാ ആരോപിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് ഭൂഷണമല്ലെന്നാണ് അധ്യാപകനെന്ന നിലയിൽ തന്‍റെ അഭിപ്രായം. ജവഹർലാൽ നെഹ്റു സർവകലാശാല, ജാദവ്പുർ സർവകലാശാല, അലീഗഢ് സർവകലാശാല എന്നിവക്ക് പിന്നാലെ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യമാണ് ഡൽഹി സർവകലാശാല എന്നും മനോജ് ഝാ ആരോപിച്ചു.
വർഗീയ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മോദി മൗനം പാലിക്കരുത്. മൗലിക ചോദ്യങ്ങൾക്കാണ് പ്രധാനമന്ത്രി മറുപടി പറയാത്തത്. കർഷകർ, തൊഴിലാളികൾ, തൊഴിൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബി.ജെ.പി പ്രതികരിക്കുന്നില്ല. മന്ദിര്‍ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്ന് ചാപ്പലിെൻറ വാതിലിൽ പ്രത്യക്ഷപ്പെട്ടത് ചിന്തിക്കേണ്ട വിഷയമാണെന്നും മനോജ് ഝാ ചൂണ്ടിക്കാട്ടി.
ഒരു ക്രൈസ്തവ സ്ഥാപനത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും മനോജ് ഝാ ആവശ്യപ്പെട്ടു.
ശനിയാഴ്ചയാണ് ഡൽഹി സർവകലാശാലയുടെ കീഴിലുള്ള സെന്‍റ് സ്റ്റീഫൻസ് കോളജിന്റെ ചാപ്പലിന്റെ പ്രധാന വാതിലിലും ചാപ്പലിനു പുറത്തെ കുരിശിലുമാണ് വിവാദ എഴുത്തുകൾ കണ്ടത്. മന്ദിര്‍ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നാണ് ചാപ്പലിെൻറ വാതിലിൽ ഉള്ളത്. കുരിശില്‍ ‘ഒാം’ എഴുതി. ഒപ്പം ‘െഎ ആം ഗോയിങ് ടു ഹെല് (ഞാന്‍ നരകത്തിലേക്കു പോകുന്നു) എന്നും എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.