തമിഴ്​നാട് സർക്കാർ 'വലിമൈ' സിമന്‍റ് വിപണിയിലിറക്കി

ചെന്നൈ: തമിഴ്​നാട്​ സർക്കാർ ഉൽപാദിപ്പിക്കുന്ന 'വലിമൈ' സിമൻറിന്‍റെ വിപണനോദ്​ഘാടനം മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ നിർവഹിച്ചു. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന്​ 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന്​ 365 രൂപയുമാണ്​ നിരക്ക്​.

വിപണിയിൽ സ്വകാര്യ കമ്പനികളുടെ സിമൻറിന്​ 490 രൂപ വരെ വിലയുണ്ട്​. തമിഴ്​നാട്​ സർക്കാറി​െൻറ 'അരസു' സിമൻറ്​ നിലവിൽ മാസംതോറും 90,000 ടൺ വിറ്റഴിക്കുന്നുണ്ട്​.

ആറുമാസത്തിനിടെ സ്വകാര്യ കമ്പനികളുടെ സിമൻറിന്​ വില കുതിച്ചുയർന്നതോടെയാണ്​ സംസ്​ഥാന സർക്കാർ സ്വന്തം നിലയിൽ സിമൻറ്​ ഉൽപാദനം ത്വരിതപ്പെടുത്തിയത്​.

Tags:    
News Summary - Stalin launches Valimai brand of cement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.