'ഞങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ല', ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്; ബി.ജെ.പിക്ക് മറുപടിയുമായി സ്റ്റാലിൻ VIDEO

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഞങ്ങൾ തിരിച്ചടിച്ചാൽ ബി.ജെ.പിക്ക് താങ്ങാനാവില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഇത് തങ്ങളുടെ ഭീഷണിയല്ലെന്നും മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അറസ്റ്റിനേയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ച് സ്റ്റാലിൻ രംഗത്തെത്തിയത്.

നേർക്കുനേർ നിന്ന് രാഷ്ട്രീയം പറയാൻ ഡി.എം.കെ തയാറാണ്. ഭീഷണിപ്പെടുത്തി ഞങ്ങളെ അനുസരിപ്പിക്കാനാവില്ല. അതിനാണ് ശ്രമിക്കുന്നതെങ്കിൽ നിവർന്ന് തന്നെ നിൽക്കും. അധികാരത്തിന് വേണ്ടി മാത്രം പാർട്ടി നടത്തുന്നവരല്ല ഞങ്ങൾ. ഡി.എം.കെയുടെ പോരാട്ട വീര്യം ഡൽഹിയിലുള്ളവരോട് ചോദിച്ച് മനസിലാക്കൂവെന്നും സ്റ്റാലിൻ പറഞ്ഞു.

Full View

വർഗീയവാദം ഉൾപ്പടെ ബി.ജെ.പിയുടെ തെറ്റായ നയങ്ങളെ എതിർക്കുന്നവരാണ് ഞങ്ങൾ. ഇവരെ രാഷ്ട്രീയത്തിൽ നേരിടുകയാണ് തങ്ങളുടെ രീതിയെന്നും സ്റ്റാലിൻ പറഞ്ഞു. 2024ലെ തെര​ഞ്ഞെടുപ്പ് കാത്തിരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ശക്തമായി നേരിടുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

18 മണിക്കൂറോളം ഇ.ഡി കസ്റ്റഡിയിൽ സെന്തിൽ ബാലാജിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇത്രയും മോശമായ രാഷ്ട്രീയവിരോധം തീർക്കൽ വേറെ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു. സെന്തിൽ ബാലാജിക്കെതിരെ ​കേസെടുത്ത് അന്വേഷണം നടത്തുന്നതിന് തങ്ങൾ ആരും എതിരല്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. അഞ്ച് തവണ എം.എൽ.എയും രണ്ട് തവണ മന്ത്രിയുമായ സെന്തിൽ ബാലാജിയെ തീവ്രവാദിയെ പോലെ ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണെന്നും സ്റ്റാലിൻ ചോദിച്ചു. 

ഡൽഹി, കർണാടക, പശ്ചിമബംഗാൾ, ഛത്തീസ്ഗഢ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അന്വേഷണ ഏജൻസികളുടെ വേട്ടയാടലുണ്ട്. എന്നാൽ, യു.പി, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ ഒരു ഇടപെടലും നടത്തുന്നില്ലെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

സെ​ന്തി​ൽ ബാ​ലാ​ജി​ക്കെ​തി​രാ​യ കേ​സ്

2011-15 കാ​ല​ഘ​ട്ട​ത്തി​ൽ ജ​യ​ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ.​ഐ.​എ.​ഡി.​എം.​കെ സ​ർ​ക്കാ​റി​ൽ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്നു സെ​ന്തി​ൽ ബാ​ലാ​ജി. 2013-14ൽ ​ചെ​ന്നൈ​ മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നി​ൽ ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴ വാ​ങ്ങി​യെ​ന്ന​താ​ണ് കേ​സ്. പ​രാ​തി​യി​ൽ മ​ദ്രാ​സ് ഹൈ​കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. 2018ലാ​ണ് സെ​ന്തി​ൽ ഡി.​എം.​കെ​യി​ൽ ചേ​രു​ന്ന​ത്. ഇ​തി​നി​ടെ, 2021ൽ ​കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ന്തി​ൽ മ​ദ്രാ​സ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. പ​രാ​തി​ക്കാ​രു​മാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി​യെ​ന്നാ​യി​രു​ന്നു വാ​ദം. നി​യ​മ​ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും പൊ​ലീ​സ് അ​പ്പീ​ൽ ന​ൽ​കി. 2021 ജൂ​ലൈ​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സെ​ന്തി​ൽ ബാ​ലാ​ജി​ക്കെതിരെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തി​നെ​തി​രെ സെ​ന്തി​ൽ ഹൈ​കോ​ട​തി​യെ​യും സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചു. ഇതിനിടെയാണ് മേ​യ് 16നാ​ണ് ഇ.​ഡി​ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - stalin mass speech against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.