ചെന്നൈ: രാജ്യമൊട്ടുക്കും ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽനിന്ന് അകറ്റിനിർത്താനായി തമിഴക മാതൃകയിൽ മതേതര സഖ്യം രൂപപ്പെടുത്താൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി മുൻകൈയെടുക്കണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സേലത്ത് രാഹുൽ പെങ്കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
ഡി.എം.കെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട മതേതര സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വൻ വിജയം നേടി. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിലും ഡി.എം.കെ സഖ്യം അധികാരത്തിലേറുമെന്നാണ് സർവേകൾ അഭിപ്രായപ്പെടുന്നത്. ദേശീയതലത്തിൽ മതേതര മുന്നണിയുടെ അഭാവമാണ് 37 ശതമാനം മാത്രം വോട്ടുനേടിയ ബി.ജെ.പിയെ കേന്ദ്രത്തിൽ അധികാരത്തിലേറ്റിയത്. രാജ്യത്തെ 63 ശതമാനം ജനങ്ങളും ബി.ജെ.പിക്കെതിരാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
മോദി- അമിത് ഷാമാർക്ക് മുന്നിൽ തലകുനിച്ചുനിൽക്കുന്ന എടപ്പാടി സർക്കാറിനെ താഴെയിറക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും തുടർന്ന് ഡൽഹിയിലും ഭരണമാറ്റമുണ്ടാവാൻ ഒന്നിച്ചണിനിരക്കണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.