ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിെൻറ പ്രഭാത ൈസക്കിൾ സവാരി കൗതുകമായി. ഞായറാഴ്ച രാവിലെ മഹാബലിപുരം വരെ ഇ.സി.ആർ റോഡിൽ 20 കിലോമീറ്ററാണ് സ്റ്റാലിൻ ൈസക്കിളോടിച്ചത്. 15 പേർ സൈക്കിളുകളുമായി സ്റ്റാലിനെ അനുഗമിച്ചു. ചുവന്ന ടീഷർട്ടും ഹെൽമറ്റും കൂളിങ് ഗ്ലാസും ധരിച്ച് സൈക്കിൾ ഒാടിച്ച സ്റ്റാലിനെ ജനം തിരിച്ചറിഞ്ഞതോടെ പലരും വഴിയിൽ തടഞ്ഞുനിർത്തി സെൽഫിയെടുത്തു.
ചിലയിടങ്ങളിൽ സ്റ്റാലിൻ സ്വമേധയാ നിർത്തി ജനങ്ങളുമായി സംസാരിച്ചു. വഴിയിൽ റസ്റ്റാറൻറിൽ കയറി ചായ കുടിച്ചു. മുമ്പും ഇ.സി.ആർ റോഡിൽ സ്റ്റാലിൻ ൈസക്കിൾ സവാരി നടത്തിയിരുന്നു. രാവിലെ നടത്തവും പതിവായിരുന്നു. മുഖ്യമന്ത്രിയായതിനുശേഷം നടത്തിയ ആദ്യത്തെ ൈസക്കിൾ സവാരി സമൂഹമാധ്യമങ്ങളിൽ ൈവറലായി. വ്യായാമം ചെയ്യുന്ന സ്റ്റാലിെൻറ പടങ്ങളും പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.